
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ജലന്ധർ രൂപത മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ വെറുതേ വിട്ടതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ് നൽകാൻ നിർദ്ദേശിച്ചു. ബിഷപ്പ് 13 തവണ പീഡിപ്പിച്ചെന്നാരോപിച്ച് കന്യാസ്ത്രീ നൽകിയ കേസിൽ കോട്ടയം സെഷൻസ് കോടതി ജനുവരി 14 നാണ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയത്. പീഡനത്തിനിരയായ കന്യാസ്ത്രീയും വിധിക്കെതിരെ അപ്പീൽ നൽകിയിട്ടുണ്ട്.