
അങ്കമാലി : ഏപ്രിൽ 21,22,23 തീയതികളിൽ അങ്കമാലിയിൽ നടക്കുന്ന ഡി.വൈ.എഫ്.ഐ എറണാകുളം ജില്ലാ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം മന്ത്രി പി. രാജീവ് ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി എസ്. ശർമ്മയ്ക്ക് നൽകി പ്രകാശനം ചെയ്തു.
ജില്ലാ സെക്രട്ടറി അഡ്വ.എ.എ. അൻഷാദ്,പ്രസിഡന്റ് ഡോ.പ്രിൻസി കുര്യാക്കോസ്,സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.പി പത്രോസ്, ഏരിയാ സെക്രട്ടറി അഡ്വ.കെ .കെ ഷിബു ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ.ബിബിൻ വർഗ്ഗീസ്, ബ്ലോക്ക് സെക്രട്ടറി സച്ചിൻ കുര്യാക്കോസ്,പ്രസിഡന്റ് റോജിസ് മുണ്ടപ്ലാക്കൽ എന്നിവർ പങ്കെടുത്തു.