കുറുപ്പംപടി : കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന ഷീ ഹാപ്പി പദ്ധതിയുടെ ഭാഗമായി മെൻഷ്ട്രൽ കപ്പ് വിതരണത്തിന്റെ മേതല സബ് സെന്റർ തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എൻ.എം. സലിം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജിജു ജോസഫ്,പി.കെ. ജമാൽ, ബിനോയ് ചെമ്പകശ്ശേരി, പ്രൈമറി ഹെൽത്ത് നെഴ്സ് അമ്പിളി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജലജ, ആശാ പ്രവർത്തകരായ കാർത്തൂ രാജൻ,ശോഭനാ രാമചന്ദ്രൻ, പി.പി. രജനി,വി.എം.സഫിയ എന്നിവർ സംബന്ധിച്ചു.