df

കൊ​ച്ചി​:​ ​എം.​ജി​ ​ക​ലോ​ത്സ​വ​കി​രീ​ടം​ ​വീ​ണ്ടും​ ​തേ​വ​ര​ ​എ​സ്.​എ​ച്ചി​ന് ​സ്വ​ന്തം.​ ​പ​ത്ത​നം​തി​ട്ട​യു​ടെ​ ​മ​ണ്ണി​ൽ​നി​ന്ന് ​ഇ​ന്ന​ലെ​ ​ക​ലാ​കി​രീ​ടം​ ​എ​റ​ണാ​കു​ള​ത്തേ​ക്ക് ​എ​ത്തി.​ ​നാ​ലാം​ ​ത​വ​ണ​യാ​ണ് ​ക​പ്പ് ​തേ​വ​ര​യി​ലേ​ക്ക് ​എ​ത്തു​ന്ന​ത്.​ ​മ​ത്സ​രി​ച്ച​ ​ഭൂ​രി​ഭാ​ഗം​ ​ഇ​ന​ങ്ങ​ളി​ലും​ ​മി​ക​വു​പു​ല​ർ​ത്തി​യാ​ണ് ​തേ​വ​ര​ ​ഒ​ന്നാം​ ​സ്ഥാ​ന​ത്തേ​ക്ക് ​എ​ത്തി​യ​ത്.​
108 പോ​യി​ന്റാ​ണ് ​തേ​വ​ര​ ​നേ​ടി​യ​ത്.​ ​ആ​ദ്യ​ത്തെ​ ​മൂ​ന്ന് ​സ്ഥാ​ന​വും​ ​എ​റ​ണാ​കു​ള​ത്തി​നാ​ണെ​ന്ന​ ​അ​ഭി​മാ​ന​വു​മാ​യാ​ണ് ​കൊ​ച്ചി​യി​ലെ​ ​പി​ള്ളേ​ർ​ ​ഇ​ന്ന​ലെ​ ​വ​ണ്ടി​ക​യ​റി​യ​ത്.​ ​
ര​ണ്ടാം​സ്ഥാ​നം​ ​ആർ.എൽ.വി കോളേജിനും മൂന്നാംസ്ഥാനം രാ​ജ​കീ​യ​ ​ക​ലാ​ല​യം​ ​എ​ന്ന​റി​യ​പ്പെ​ടു​ന്ന​ ​മ​ഹാ​രാ​ജാ​സി​നുമാ​ണ്.​ ര​ണ്ടാം​ ​സ്ഥാ​ന​ത്തി​നു​വേ​ണ്ടി​ ​ഇ​ന്ന​ലെ​ ​ ​അവസാനഘട്ടംവരെ ആ​ർ.​എ​ൽ.​വി​യും​ ​മ​ഹാ​രാ​ജാ​സും​ ​ക​ടു​ത്ത​ ​മ​ത്സ​ര​ത്തി​ലാ​യി​രു​ന്നു.​ ​മൂ​ന്നാം​ ​ദി​നം​വ​രെ​ ​ര​ണ്ടാം​ ​സ്ഥാ​ന​ത്താ​യി​രു​ന്ന​ ​മ​ഹാ​രാ​ജാ​സ് ​നാ​ലാം ദി​നം​ ​മൂ​ന്നാം​സ്ഥാ​ന​ത്തേ​ക്ക് ​പി​ന്ത​ള്ള​പ്പെ​ട്ടി​രു​ന്നു.​ ​അ​വി​ടു​ന്ന് ​ശ​ക്ത​മാ​യ​ ​തി​രി​ച്ചു​വ​ര​വ് ​ന​ട​ത്തി​യെങ്കിലും വീണ്ടും മൂന്നാംസ്ഥാനത്തായി. സംഘനൃത്തങ്ങളുടെ ഫലം പിന്നീട് മാത്രമേ അറിയൂ. സംഗീത,​ എഴുത്ത്,​ ഫൈൻ ആർട്സ് ഇനങ്ങളിലും എസ്. എച്ച് തേവര ആധിപത്യം പുലർത്തി. പ​ത്ത​നം​തി​ട്ട​ക്കാ​ർ​ക്ക് ​അ​സൂ​യ തോന്നുംവിധം​നേ​ട്ടം​ ​കൈ​വ​രി​ച്ചാ​ണ് ​എ​റ​ണാ​കു​ള​ത്തു​കാ​ർ​ ​പ​ത്ത​നം​തി​ട്ട​യോ​ട് ​യാ​ത്ര​ ​പ​റ​ഞ്ഞ​ത്.​ ​
ട്രാ​ൻ​സ്ജെ​ൻ​ഡ​ർ​ ​വി​ഭാ​ഗ​ത്തി​ലും​ ​എ​റ​ണാ​കു​ള​ത്തു​ ​നി​ന്നു​ള്ള​ ​മ​ത്സ​രാ​ർ​ത്ഥി​ക​ളാ​ണ് ​പ​ങ്കെ​ടു​ത്ത​ത്.​ ​ആ​ർ.​എ​ൽ.​വി​ ​കോ​ളേ​ജി​ലെ​ ​ത​ൻ​വി​ ​സു​രേ​ഷ്,​ ​മ​ഹാ​രാ​ജാ​സ് ​കോ​ളേ​ജി​ലെ​ ​മ​ഞ്ജ​മി​ ​പ്ര​മീ​ഷ് ​എ​ന്നി​വ​രാ​ണ് ​ക​ലാ​വേ​ദി​യി​ലെ​ ​താ​ര​ങ്ങ​ളാ​യ​ത്.​ ​
മ​ത്സ​രി​ച്ച​ ​ഇ​ന​ങ്ങ​ളി​ലെ​ല്ലാം​ ​ഇ​രു​വ​ർ​ക്കും​ ​സ​മ്മാ​ന​വും​ ​ല​ഭി​ച്ചു.​ ​മാ​തൃ​കാ​പ​ര​മാ​യ​ ​നേ​ട്ടം​ ​കൈ​വ​രി​ച്ചാ​ണ് ​കോ​ളേ​ജു​ക​ൾ​ ​ഇ​ന്ന​ലെ​ ​ക​ലാ​വേ​ദി​യി​ൽ​ ​നി​ന്ന് ​മ​ട​ങ്ങി​യ​ത്.