കുറുപ്പംപടി : കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിൽ മുടക്കുഴ ഗ്രാമപഞ്ചായത്തിലെ സി.ഡി.എസിന്റെ നേതൃത്വത്തിൽ വ്യക്തിഗത സംരഭകർക്കുള്ള വായ്പാ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ നിർവ്വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൻ ദീപ ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. ജോസ്.എ. പോൾ, കെ.ജെ. മാത്യു, വത്സ വേലായുധൻ, ഡോളി ബാബു, പി.എസ്സ്.സുനിത്ത്, അനാമിക ശിവൻ, രജിത ജയ്മോൻ, ഷിജി ബെന്നി, അസിസ്റ്റന്റ് സെക്രട്ടറി കെ.ആർ. സേതു എന്നിവർ പ്രസംഗിച്ചു.