കുറുപ്പംപടി : വാണിയപ്പിള്ളി ഗവൺമെന്റ് എൽ.പി സ്ക്കൂൾ വാർഷികാഘോഷവും വിരമിക്കുന്നവർക്കുള്ള യാത്ര അയപ്പ് സമ്മേളനവും അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ അദ്ധ്യക്ഷത വഹിച്ചു. എം.കെ.കുഞ്ഞോലിനെയും തഹസിൽദാർ വിനോദ് രാജിനെയും ചടങ്ങിൽ ആദരിച്ചു. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ, ജില്ല പഞ്ചായത്ത് അംഗം മനോജ് മുത്തേടൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാരായ കെ.ജെ. മാത്യു , ജോസ്.എ.പോൾ, വൽസ വേലായുധൻ, പഞ്ചായത്ത് അംഗം സോമി ബിജു, പി.റ്റി.എ.പ്രസിഡന്റ് പോൾ .കെ .പോൾ, പ്രധാന അദ്ധ്യാപിക ശ്രീകല, ജോബി മാത്യൂ ,ജോഷി തോമസ്, സി.കെ. നീലകണ്ഠൻ ഇളയത്, ടി.കെ. ബിജു, സി.എ.ഓമന, റ്റി.കെ.വർഗീസ്, സിസി, ലിജി പൗലോസ് എന്നിവർ പ്രസംഗിച്ചു.