അങ്കമാലി: ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന 9-ാമത് കെ.ആർ. കുമാരൻ മാസ്റ്റർ, വി.കെ. കറപ്പൻ സ്മാരക അഖില കേരള സെവൻസ് ഫുട്ബാൾ ടൂർണമെന്റിന്റെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. 24 മുതൽ മെയ് 1 വരെ നായത്തോട് സൗത്ത് ജംഗ്ഷന് സമീപമുള്ള എ.കെ.ജി ഫ്ലഡ് ലിറ്റ് ഗ്രൗണ്ടിൽ മത്സരങ്ങൾ നടക്കും. 16 പ്രമുഖ ടീമുകൾ പങ്കെടുക്കും.

യോഗം ബ്ലോക്ക് ജോ. സെക്രട്ടറി രാഹുൽ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജോൺ പോൾ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് ടി.വൈ. ഏല്യാസ്, കൗൺസിലർ രജിനി ശിവദാസൻ, മേഖലാ ട്രഷറർ പി.ആർ. രജീഷ്, ജിജോ ഗർവ്വാസീസ്, യൂണിറ്റ് സെക്രട്ടറി സുബിൻ എം.എസ്. തുടങ്ങിയവർ സംസാരിച്ചു.