കളമശേരി: ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി 986 ഏലൂർ സൗത്ത് ശാഖ യോഗത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ആഘോഷ പരിപാടികൾ 10ന് രാവിലെ 9.30ന് പ്രസിഡന്റ് എം.പി.അനിരുദ്ധന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ സെക്രട്ടറി ഹരി വിജയൻ ഉദ്ഘാടനം ചെയ്യും. ധർമ്മചൈതന്യ സ്വാമികൾ പ്രഭാഷണം നടത്തും.