അങ്കമാലി: സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ എറണാകുളം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുളങ്ങളിലെ മത്സ്യകൃഷിക്ക് ധനസഹായം നൽകുന്ന പദ്ധതി ആരംഭിച്ചു. കറുകുറ്റി പഞ്ചായത്തിലെ ഏഴാറ്റുമുഖത്ത് ജോബി പാലാട്ടിയുടെ വീട്ടുവളപ്പിലെ പടുത കുളത്തിൽ മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്ജ് ഉദ്ഘാടനം നിർവഹിച്ചു. കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഫിഷറീസ് വകുപ്പിന്റെ മത്സ്യകൃഷി പ്രോത്സാഹാനത്തിന്റെ ഭാഗമായിട്ടാണ് ജില്ലപഞ്ചായത്തിന്റെ 2022ലെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രോജക്ട്‌ നടപ്പാക്കുന്നത്. ചടങ്ങിൽ കറുകുറ്റി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജോ പറമ്പി, അയ്യംമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി ബിജു, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് അംഗം റാണി പോളി, പഞ്ചായത്ത് അംഗം ജോണി മൈപ്പാൻ, ആലുവ സർക്കിൾ സഹകരണ യൂണിയൻ അംഗം കെ. പി. പോളി, മത്സ്യകൃഷി ജില്ലാ കോഓർഡിനേറ്റർ ജയരാജ്, കറുകുറ്റി പ്രമോട്ടർ വിമിഷ അജീഷ്, മുൻപഞ്ചായത്ത് അംഗം സി. പി. സെബാസ്റ്റ്യൻ, സി. എ. ജോയ്, ജോബി പാലാട്ടി മത്സ്യകൃഷി പ്രമോട്ടർമാരായ ജോസൻ, അശ്വതി എന്നിവർ പ്രസംഗിച്ചു