അങ്കമാലി :കെ-റെയിൽ വേണ്ട കേരളം മതിയെന്ന മുദ്രാവാക്യമുയർത്തി ഐക്യ ജനാധിപത്യ മുന്നണി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രചരണ പരിപാടിയുടെ ഭാഗമായി അങ്കമാലി നിയോജകമണ്ഡലം തലത്തിലുള്ള ജനകീയ സദസ് നാളെ അങ്കമാലിയിൽ നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ജനകീയ സദസിൽ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ തുടങ്ങിയവർ പങ്കെടുക്കും. വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് ടൗണിൽ പഴയ മുനിസിപ്പാലിറ്റിക്ക് സമീപം നടത്തപ്പെടുന്ന പരിപാടിയിൽ അങ്കമാലി നിയോജകമണ്ഡലത്തിൽ നിന്നും കെ-റെയിൽ പദ്ധതിക്ക് വേണ്ടി വീടുകൾ നഷ്ടപ്പെടുന്ന ആളുകളും കെ-റെയിൽ വിരുദ്ധ സമര സമിതി പ്രവർത്തകരും മണ്ഡലത്തിലെ യു.ഡി.എഫ് പ്രവർത്തകരും പങ്കെടുക്കുമെന്ന് റോജി എം. ജോൺ എം.എൽ.എ, പി.ജെ. ജോയ്, യു.ഡി.എഫ് ചെയർമാൻ ബേബി വി. മുണ്ടാടൻ, കൺവീനർ മാത്യു തോമസ് എന്നിവർ അറിയിച്ചു.