df

തൃക്കാക്കര: ഉത്സവസീസൺ പ്രമാണിച്ച് അമിതവില ഈടാക്കുന്ന ഭക്ഷണശാലകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ ജാഫർ മാലിക് നിർദ്ദേശിച്ചു. ജില്ലയിലെ പ്രധാന ചന്തകൾ, ഹോട്ടലുകൾ, പ്രദർശന വിപണനമേളകൾ, മൊത്തവ്യാപാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തും. ഹോട്ടലുകളിൽ വില വിവരപ്പട്ടിക പ്രദർശിപ്പിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തും. വിലവിവര പട്ടികയിൽ കാണിച്ചിരിക്കുന്നതിനേക്കാൾ കൂടുതൽ വില ഈടാക്കിയാൽ നടപടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. പൊതുജനങ്ങൾക്ക് ഇതു സംബന്ധിച്ച പരാതികൾ നൽകാം. സ്ഥാപനങ്ങൾ നൽകിയ ബിൽ സഹിതം പരാതി സമർപ്പിക്കണം.