തോപ്പുംപടി: വനിതാ വിംഗ് ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കൊച്ചി മേഖല വനിതാ സംഗമവും ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു. കോ ഓഡിനേറ്റർ ജെസി ജോസഫ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി ജേക്കബ് ജെയ്സൺ സ്വാഗതം പറഞ്ഞു. തിരഞ്ഞെടുപ്പിൽ മേഖല വനിതാ വിംഗ് കോ ഓഡിനേറ്ററായി സെലീന സോഫിയെയും സബ് കോ ഓഡിനേറ്ററായി ഷാന അവിനാഷിനെയും തിരഞ്ഞെടുത്തു സംസ്ഥാന കമ്മിറ്റി അംഗമായ എം. ബി. സിംലേഷ് , ജില്ല വെൽഫെയർ ബോർഡ് ചെയർമാൻ അബ്ദുൽ റസാഖ് , ജില്ലാ ക്ഷേമനിധി കോ ഓഡിനേറ്റർ അപ്പുക്കുട്ടൻ , മേഖലാ ആർട്സ് ക്ലബ് കോ ഓഡിനേറ്റർ ലാലൻ എന്നിവർ സംസാരിച്ചു. ജില്ലാ വനിതാ വിംഗ് സബ്ബ് കോ ഓഡിനേറ്റർ മരിയ ജേക്കബ്ബ് , മേഖലാ ട്രഷറർ വിപിൻദാസ് , ജോയിൻ സെക്രട്ടറി അവിനാഷ് പങ്കെടുത്തു. കൊച്ചി മേഖല വനിതാ വിംഗ് ഇൻചാർജ് ജുബെർട്ട് ആന്റണി നന്ദി പറഞ്ഞു