
കൊച്ചി: വൈദ്യുത ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്ക് ചാർജിംഗ് സംവിധാനം ഒരുക്കാൻ ജിയോ ബി.പിയും ടി.വി.എസ് മോട്ടോർ കമ്പനിയും ധാരണയിലെത്തി.ഇരുകമ്പനികളും ചേർന്ന് സാധാരണ എ.സി. ചാർജിംഗ് ശൃംഖലയും ഡി.സി. അതിവേഗ ചാർജിംഗ് ശൃംഖലയും സൃഷ്ടിക്കും. ജിയോ ബി.പി പൾസ് ബ്രാൻഡിന് കീഴിലാണ് ജിയോ ബി.പി. വൈദ്യുത ചാർജിംഗ്, സ്വാപ്പിംഗ് സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കുക. പുതിയ ഇലക്‌ട്രിക് വാഹനങ്ങളും ഉത്പന്നങ്ങളും അനുബന്ധ സാങ്കേതികവിദ്യകളും വികസിപ്പിക്കുന്നതിൽ ടി.വി.എസ് മോട്ടോർ കമ്പനി മുന്നേറിയിട്ടുണ്ട്. അതിവേഗ വൈദ്യുത സ്‌കൂട്ടറായ ടി.വി.എസ് ഐ ക്യൂബ് 12,000 എണ്ണം വിറ്റഴിച്ചുകഴിഞ്ഞു.