കൊച്ചി: ഒരുമാസം നീളുന്ന ഫുട്‌ബാൾ ടൂർണമെന്റുമായി ഹെർമാനോസ് ക്ലബ്. 'ഹെർമാനോസ് പ്രീമിയർ ലീഗി'ൽ അഞ്ചു ടീമുകളാണ് പോരാട്ടത്തിനിറങ്ങുന്നത്. 20 മത്സരങ്ങളുള്ള ടൂർണമെന്റ് മേയ് 9 മുതൽ കാക്കനാട് യുണൈറ്റഡ് സ്‌പോർട്‌സ് സെന്റർ ഗ്രൗണ്ടിൽ നടക്കും. 2020ലാണ് ക്ലബ് ആദ്യമായി ലീഗ് സംഘടിപ്പിച്ചത്. രണ്ടാം സീസണിലെ ചാമ്പ്യന്മാരായ 'പിർലോ ആർമി',റണ്ണേഴ്സ് അപ്പായ 'അബ്‌സല്യൂട്ട് മൗറിഞ്ഞോ', 'സെലെക്കാവോ എഫ്.സി' എന്നിവരെക്കൂടാതെ കൈസേർസ് ആൾഡ്ലെർ, കിഫാ ബ്ലൂ ബെറ്റാലിയൻ എന്നീ ടീമുകളും മാറ്റുരയ്ക്കും. വിദേശത്തുനിന്നുൾപ്പെടെ 300 കളിക്കാരാണ് രജിസ്റ്റർ ചെയ്തത്. ലേലത്തിലൂടെ 15 കളിക്കാരെ വീതം അഞ്ചു ടീമുകൾ സ്വന്തമാക്കി.