മൂവാറ്റുപുഴ: സൈൻസ് 2022 ചലച്ചിത്രമേളയിൽ ഇന്നലെ 20 ചിത്രങ്ങൾ പ്രദർശിപ്പിച്ചു. ചവറ പാറുക്കുട്ടി-കഥകളിയിലെ സ്ത്രീപർവ്വം (പി.ആർ. ശ്രീകുമാർ), ഹരിപ്രിയ (ശ്രുതി നമ്പൂതിരി) എന്നീ ചിത്രങ്ങളും മനി ലെജസീസ് ഒഫ് ഫിലിംസ് ഡിവിഷൻ പാക്കേജിലെ ത്രൂ ദ ഐസ് ഒഫ് എ പെയിന്റർ (എം .എഫ് ഹുസൈൻ), ആൻഡ് മൈൽസ് ടു ഗോ (എസ് .സുഖ്ദേവ്) എന്നീ ചിത്രങ്ങളും ജൂറി അംഗമായ മണിലാലിന്റെ അടുത്ത ബെല്ലോട് കൂടി ജീവിതം ആരംഭിക്കും എന്ന ചിത്രവും ബേല (പ്രാന്തിക് ബസു) തുടങ്ങിയ ചിത്രങ്ങൾ പ്രദർശിപ്പിച്ചു.

ഇന്ന് മൂവാറ്റുപുഴ ഇ. വി. എം ലത തിയറ്റർ സമുച്ഛയം, സ്ക്രീൻ ഒന്നിൽ രാവിലെ 9ന് സികർ ഉഹ് പരിവാഷ് കാ (നിർമൽ ചന്ദ്ര ദന്ദ്രിയാൽ) , ദ ഹൗസ് ദാറ്റ് ആനന്ദ ബിൽറ്റ് (ഫാലി ബിലിമോറിയ), രാവിലെ 11.15 മണ്ണ് (രാമദാസ് കടവല്ലൂർ), ഉച്ച കഴിഞ്ഞ് രണ്ട് മണ ഹൃദയ് ബൊസോത്ത് (സംഘ) , മണിപ്പൂർ മൈന്റ്സ് കേപ്പ്സ്(ജോഷി ജോസഫ്), സ്ക്രീൻ രണ്ടിൽ രാവിലെ 9ന് ദറൂദി (അതിഷ് ഇന്ദ്രകാർ, രുചിക ചാര) , ദ പ്രസന്റ് ഈസ് ഔവേഴ്സ് (മൊയിന്‍ ഖാൻ, ഭാവ്ന ജയ് മിൻ), പോടംപെറ്റ ഈസ് ഡ്രൗണിംഗ് എനിവേ (പരിബർത്തന മൊഹന്ദി, കുശ് ബദ്വാർ) , ദ ഗോൾഡൻ ഫിഷ് (അവധൂത് പോട്ദാർ, ആകാംക്ഷാ ഗുപ്ത, അക്ഷത ദൽവി), പാർട്ണർഷിപ്പ് ബിലോ പാർ പാർട്ണർഷിപ്പ് (അമർ ജജോറിയ, സിംറൻ റസ്വന്ത്) ടെയ്ലർ മേഡ് സിറ്റി (പൂർണ്ണ, ഹിമാദ്രി ദാസ്, അരവിന്ദ് ദേവ്, മോന്ററി താളവട്ടം, കാർത്തിക് മുരളി, എ. എസ്. രവികുമാർ) , ഖോയ് ഖതം (അജിൻക്യാ മിശ്ര, അലക്സ് മോഹൻ, അമോൽ ലാൽസേർ, ഇർഫാൻ ഷെയ്ഖ്, മിഹിർ പടീൽ ഹാന്ദേ) , ആൻ ഓർഡിനറി ഡേ (ആകാശ് ഛാബ്ര, സ്നിഗ്ധ ശർമ്മ, വേദാന്ത്, ഓം പ്രകാശ്, കൗശിക് തമിൾമാരൻ) , താൾ ബേതാൾ (സഞ്ചയ് ബോസ്, പ്രമത്യു ശുക്ല, ശുഭം സെൻഗുപ്ത, രുദ്രാക്ഷ് പഥക്) രാവിലെ 11.15 ടാക്കിംഗ് ഹെഡ് (സ്പന്ദൻ ബാനർജി) , കുമു (ആകാംക്ഷ്യ ഭഗവതി) ഉച്ചയ്ക്ക് രണ്ടിന് ബസന്തി (ബിജു സി. ദാമോദരൻ), ദോഷിയ (മൗലി കനാല), ഫാൾതു ലോക് (അന്തര ബാനർജ്ജി), കെണി (സജേഷ് മോഹന്‍) 03.45 തനിഷ്ക (സുദീപ് സോഹ്നി) കൊലച്ചതി (അനസ് റഷാദ്) എന്നിവ പ്രദർശിപ്പിക്കും. വൈകിട്ട് 5.30 സ്കീൻ ഒന്നിൽ കലയും പൊതുമയും പ്രഭാഷണ പരമ്പരയിൽ കവി പി .എൻ. ഗോപീകൃഷ്ണൻ സംസാരിക്കുന്നു. മേള രണ്ട് ദിവസം കൂടി തുടരും.