കോലഞ്ചേരി: കുന്നത്തുനാട് മണ്ഡലത്തിലെ കർഷകരുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ ഇൻഫോപാർക്കിനുള്ളിൽ വിപണന കേന്ദ്രം ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്ന് കൃഷി മന്ത്രി പി.പ്രസാദ് പറഞ്ഞു. കോലഞ്ചേരി മിനി സിവിൽ സ്റ്റേഷനിൽ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷിക്കേറെ പ്രാധാന്യമുള്ള മണ്ഡലത്തിൽ കാർഷികോല്പന്നങ്ങൾക്ക് ഇടനിലക്കാരില്ലാതെ ന്യായമായ വില ലഭിക്കാനായി വിപണന കേന്ദ്രം തുടങ്ങണമെന്ന എം.എൽ.എയുടെ നിർദ്ദേശത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. പദ്ധതിയുടെ ബ്ളോക്ക് തല ഉദ്ഘാടനം മന്ത്രി നിർവ്വഹിച്ചു. മുതിർന്ന കർഷകരായ കൃഷ്ണൻ ചെട്ടിയാഞ്ചേരി, വി.ടി. ചോതി എന്നിവർക്ക് തൈകൾ വിതരണം ചെയ്തു. അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. അശോകൻ, വൈസ് പ്രസിഡന്റ് അനു അച്ചു, പഞ്ചായത്ത് പ്രസിഡന്റുമാരായ സി.ആർ. പ്രകാശ്, ടി.പി. വർഗീസ്, സോണിയ മുരുകേശൻ, ബ്‌ളോക്ക് പഞ്ചായത്ത് സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാന്മാരായ ജൂബിൾ ജോർജ്, ടി.ആർ. വിശ്വപ്പൻ, രാജമ്മ രാജൻ, ജില്ലാ കൃഷി ഓഫീസർ ഇൻ ചാർജ് ഷീല പോൾ, തഹസിൽദാർ വിനോദ് രാജ്, അനിത ജെയിംസ്, മിനി.എം.പിള്ള, സി.കെ.വർഗീസ്, എം.പി. ജോസഫ്, ജോർജ് ഇടപ്പരത്തി, സി.പി. ജോയി, നിബു കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു. പൂതൃക്ക കൃഷിഭവനിൽ പരിമിതമായ സൗകര്യങ്ങളോടെ പ്രവർത്തിച്ചിരുന്ന ഓഫീസ് കൂടുതൽ സൗകര്യങ്ങളോടെയാണ് കോലഞ്ചേരി മിനി സിവിൽസ്​റ്റേഷനിലേക്ക് മാ​റ്റിയത്.