മുവാറ്റുപുഴ: രാജ്യത്ത് ഉയർന്ന ആയുർ ദൈർഘ്യം നിലനിൽക്കുന്ന കേരളത്തിലെ ജീവനക്കാരുടെ പെൻഷൻ പ്രായം അറുപത് വയസായി ഉയർത്തണമെന്ന് കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) മുവാറ്റുപുഴ ഡിവിഷൻ സമ്മേളനം ആവശ്യപ്പെട്ടു. ഇതര സംസ്ഥാന വൈദ്യുതി സ്ഥാപനങ്ങളായ കർണാടക തമിഴ്നാട് ആന്ധ്ര തുടങ്ങിയ ഇടങ്ങളിൽ 60 ഉം രാജസ്ഥാനിൽ 62 ഉം പെൻഷൻ പ്രായം. 2013 ന് ശേഷം ബോർഡിൽ വന്ന ജീവനക്കാർ ഇപ്പോൾ തന്നെ 60 വയസിലാണ് റിട്ടയർ ചെയ്യുന്നത്. ബോർഡിലെ മുഴുവൻ ജീവനക്കാരുടെയും പെൻഷൻ പ്രായം 60 വയസ്സായി നിജപ്പെടുത്തണമെന്ന് ഫെഡറേഷൻ ആവശ്യപ്പെട്ടു.സമ്മേളനം കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന ട്രഷറർ ജേക്കബ് ലാസർ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് കലമോൾ പി.എം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സി. മണി, ജില്ലാ പ്രസിഡന്റ് റോയ് പോൾ, സെക്രട്ടറി സ്റ്റാലിൻ. പി .എസ് , ജിനേഷ് കുമാർ .പി.എൻ, എൻ.എൻ. സുരേഷ് എന്നിവർ സംസാരിച്ചു. പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ഇലക്ട്രിസിറ്റി വർക്കർ സ്ഥാനക്കയറ്റം ഉടൻ നൽകുക, ആശ്രീത നിയമനം ത്വരിതപ്പെടുത്തുക എന്നീ ആവശ്യങ്ങളും സമ്മേളനം ആവശ്യപ്പെട്ടു. ‌