മുവാറ്റുപുഴ : രണ്ടാർകര എസ്.എ.ബി റ്റി.എം സ്കൂളിന്റെ വാർഷികാഘോഷവും കെ. ജി .വിഭാഗം ഗ്രാജുവേഷൻ സെറിമണിയുടെയും ഉദ്ഘാടനം മുവാറ്റുപുഴ എം.എൽ.എ ഡോ.മാത്യു കുഴൽനാടൻ നിർവഹിച്ചു. സ്കൂൾ മാനേജർ എം.എം.അലിയാർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് മുഖ്യ പ്രഭാഷണം നടത്തി. എൽ എസ് എസ് പരിഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് വാർഡ് അംഗം അഷറഫ് മൈതീൻ അവാർഡുകൾ വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് എം.എ.ഫൗസിയ റിപ്പോർട്ട് അവതരിപ്പിച്ചു. പി. റ്റി.എ പ്രസിഡന്റ് എം.എ.ഷെഫിക്ക് , സ്കൂൾ അഡ്മിനിസ്ട്രേറ്റർ കെ.എം.ഷെക്കീർ,ഫാറൂഖ് മടത്തോടത്ത്, മമ്മ കാഞ്ഞിരക്കാട്ട് , പി.റ്റി.എ വൈസ് പ്രസിഡന്റ് ജാഫർ ഇ.എ. ,അദ്ധ്യാപകരായ റഫീന ഇ.എം , റിയാസ് വി.എം. എന്നിവർ സംസാരിച്ചു.