കളമശേരി: ഏലൂർ മേജർ നാറാണത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള വലിയവിളക്കിന് രാവിലെയും വൈകിട്ടും ഭഗവാന്റെ തിടമ്പേറ്റാൻ എത്തിയത് തലപ്പൊക്കമുള്ള ഗജപ്രമുഖൻ പാമ്പാടി രാജൻ. ഇന്നലെ രാവിലെ 8ന് ഫാക്ട് പി.ഡി ജംഗ്ഷനിൽനിന്ന് ക്ഷേത്രംവരെ പാമ്പാടിരാജന് പ്രൗഢഗംഭീരമായ സ്വീകരണമാണ് ഒരുക്കിയത്. പുതുപ്പള്ളി സാധു, കിരൺ നാരായണൻകുട്ടി എന്നീ രണ്ടാനകൾ ഇടംവലംനിന്ന് സ്ത്രീജനങ്ങളടക്കം നൂറുകണക്കിനാളുകൾ ഹർഷാരവത്തോടെ ആരതി ഉഴിഞ്ഞ് പൂക്കൾവിതറി താളമേളങ്ങളോടെയാണ് വരവേല്പ് നൽകിയത്.