പറവൂർ: തത്തപ്പിളളി മാനടിയിൽ ഭദ്രകാളി - വിഷ്ണുമായ ക്ഷേത്രത്തിൽ അഷ്ടബന്ധന നവീകരണ കലശം നാളെ നടക്കും. ക്ഷേത്രം തന്ത്രി കരിമ്പാടം ബാബുവിന്റെ മുഖ്യകാർമ്മികത്വത്തിൽ കഴിഞ്ഞ ഒന്നിനാണ് അഷ്ടബന്ധ നവീകരണ പൂജകളും ഉത്സവക്രിയകളും തുടങ്ങിയത്. രാവിലെ മഹാഗണപതിഹോമം, അധിവാസംവിടർത്തിപൂജ, വലിയപാണി, കുംഭേശനിദ്രാതി അഭിഷേകം, പരികലശാഭിഷേകത്തിന് ശേഷം അഷ്ടബന്ധനലേപനവും തുടർന്ന് ബ്രഹ്മകലശാഭിഷേകവും നടക്കും. ഉച്ചയ്ക്ക് പന്ത്രണ്ടിന് പ്രസാദഊട്ട്. വൈകിട്ട് ഉത്സവക്രിയകൾ, താലംഎഴുന്നള്ളിപ്പ്, വിശേഷാൽ ദീപാരാധന, കരിമരുന്ന്പ്രയോഗം, രാത്രി ഗുരുതിക്ക് ശേഷം നടയടക്കും.