പെരുമ്പാവൂർ: കൂവപ്പടി ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് അനുവദിച്ച 21 ലക്ഷം രൂപയുടെ റിവോൾവിംഗ് ഫണ്ടിന്റെ വിതരണോദ്ഘാടനം ജില്ലാകളക്ടർ ജാഫർ മാലിക് ഇന്ന് രാവിലെ 9.30ന് തോട്ടുവ പി.ബി ഓഡിറ്റോറിയത്തിൽ നിർവഹിക്കും. എൽദോസ് കുന്നപ്പള്ളി എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് മിനി ബാബു അദ്ധ്യക്ഷത വഹിക്കും.