പെരുമ്പാവൂർ: കാർഷിക ജൈവവൈവിദ്ധ്യ സംരക്ഷണപദ്ധതിയിൽ ജില്ലാതല വിത്തുത്സവം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ തിരഞ്ഞെടുത്ത പരമ്പരാഗത തനതിനങ്ങളുടെ സംരക്ഷണ കർഷകരോടൊപ്പം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. വിത്ത് കൈമാറൽ വി. ഗോവിന്ദനും പദ്ധതി വിശദീകരണവും കാർഷിക ജൈവവൈവിദ്ധ്യ സെമിനാർ ഉദ്ഘാടനവും ഡോ. കെ. സതീഷ്‌കുമാറും നിർവഹിച്ചു. ബി.കെ. പീതാംബരൻ, അസോസിയേഷൻ സെക്രട്ടറി അഡ്വ. കെ.ആർ. ജയകുമാർ, ഡോ. ടി.എ. സുരേഷ്, നൂർജഹാൻ, കെ.എസ്. ശ്രീജ തുടങ്ങിയവർ പങ്കെടുത്തു.