തൃപ്പൂണിത്തുറ: പെരുമ്പളം പുതുക്കാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മുരുകോത്സവം നാളെ സമാപിക്കും. ആറാം ദിവസമായ ഇന്ന് ഒരുമണിക്ക് പ്രസാദം ഊട്ട്. രണ്ടുമണിക്ക്, പഞ്ചവാദ്യം, പഞ്ചാരിമേളം, നാദസ്വരം എന്നീ വാദ്യമേളങ്ങളോടെ പകൽപ്പൂരം കനകക്കുന്നിൽ നിന്നും ആരംഭിക്കും. 6 മണിക്ക് വലിയ കാണിക്ക. 7 മണിക്ക് ചെറുശ്ശേരി കുട്ടൻ മാരാർ നയിക്കുന്ന 51 പേരുടെ ഗംഭീര പാണ്ടിമേളം. 9.30 ന് ദീപാരാധനയ്ക്കും ദീപക്കാഴ്ചയ്ക്കും ശേഷം പുഷ്പാഭിഷേകം. 10.30 ന് നൃത്തസന്ധ്യ. ഏഴാം ദിവസമായ നാളെ 11ന് ഷഷ്ഠി പൂജ. ഒരു മണിക്ക് പ്രസാദമൂട്ട്. വൈകിട്ട് നാലിന് കാഴ്ചശീവേലി. ആറിന് ദീപാരാധന. 6.30 ന് ആറാട്ട് എഴുന്നള്ളിപ്പ്. തുടർന്ന് ഏഴിനും എട്ടിനും മദ്ധ്യേ തിരു ആറാട്ട്. 9.30ന് കൊടിയിറക്കൽ, മംഗള പൂജ, പഞ്ചവിംശതി, കലശാഭിഷേകം, ശ്രീഭൂതബലി. രാത്രി 10ന് റിഞ്ചു, അനീഷ്, സന്ദീപ് ടീം ഒരുക്കുന്ന കരോക്കെ ഗാനമേളയോടെ ഉത്സവം സമാപിക്കും.