വൈപ്പിൻ: എൻ.സി.പി വൈപ്പിൻ ബ്ലോക്ക് കമ്മിറ്റി ഓഫീസ് ചെറായി ദേവസ്വം നടയിൽ ഇന്ന് വൈകിട്ട് 3ന് സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ ഉദ്ഘാടനം ചെയ്യും. പഴയ പഞ്ചായത്ത് ഓഫീസിന് സമീപം നടക്കുന്ന സമ്മേളനത്തിൽ ദേശീയ സെക്രട്ടറി ടി.പി. പീതാംബരൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ലതിക സുഭാഷ്, എം.എച്ച്. റഷീദ്, വി.എക്‌സ്. ബെനഡിക്ട്, പ്രമോദ് മാലിപ്പുറം തുടങ്ങിയവർ പ്രസംഗിക്കും.