കോലഞ്ചേരി: കോലഞ്ചേരി ഗവ.എൽ.പി സ്കൂൾ വാർഷികവും എൽ.എസ്.എസ് ജേതാവിന് അനുമോദനവും നടത്തി. അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വർഗീസ് അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു കെ. ജോർജ് ഉപഹാരസമർപ്പണം നടത്തി. ബ്ളോക്ക് പഞ്ചായത്ത് അംഗം ഷൈജ റെജി, പഞ്ചായത്ത് അംഗം സംഗീത ഷൈൻ, ഹെഡ്മിസ്ട്രസ് അന്നു കുര്യാക്കോസ്, സിമി പോൾ, ജെയ് ഏലിയാസ്, പി.കെ. ഷിബു, സിൽജി റെജി തുടങ്ങിയവർ സംസാരിച്ചു.