തൃപ്പൂണിത്തുറ: പട്ടികജാതി വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.കെ.പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതിയിൽപ്പെടുത്തിയ പട്ടികജാതി വികസന ഫണ്ടിൽ 3,38,396 രൂപ വിനിയോഗിച്ച് നടപ്പാക്കുന്ന പദ്ധതിയിൽ 72 വിദ്യാർത്ഥികൾക്ക് മേശയും കസേരകളും നൽകി.