കോലഞ്ചേരി: ചെമ്മനാട് ബോധി ഗ്രാമീണവായനശാല നേതൃ സമിതിയുടെ ആഭിമുഖ്യത്തിൽ ഗ്രഡേഷൻ ശില്പശാല സംഘടിപ്പിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി പി.ജി. സജീവ് മുഖ്യപ്രഭാഷണം നടത്തി. കൺവീനർ ഡോ. കെ.ആർ. പ്രഭാകരൻ അദ്ധ്യക്ഷനായി. രണ്ട് വർഷത്തെ ലൈബ്രേറിയൻ അലവൻസ് തുക വായനശാലയ്ക്ക് സംഭാവന നൽകിയ ബി.ജി. പിള്ളയെ ആദരിച്ചു. കമ്മ്യൂണൽ ഹാർമണി ഫോട്ടോഗ്രാഫിയിൽ നാഷണൽ അവാർഡ് ലഭിച്ച സെയിന്റ് എഫ്രേം സ്‌കൂൾ വിദ്യാർത്ഥി സി.എസ്. അനന്തകൃഷ്ണനെ അനുമോദിച്ചു. ഡെന്നി എലന്തറ, മഞ്ജു ഗോപിനാഥ് തുടങ്ങിവർ സംസാരിച്ചു