കാലടി: തിരുവൈരാണിക്കുളം മഹാദേവക്ഷേത്ര ട്രസ്റ്റിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിവരുന്ന മംഗല്യം 2022 സമൂഹ വിവാഹത്തിന് നിർദ്ധനരായ യുവതികളുടെ രക്ഷിതാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമുകൾ തിരുവൈരാണിക്കുളം മഹാദേവക്ഷേത്ര ട്രസ്റ്റ് ഓഫീസിൽ നിന്ന് 11 മുതൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ മെയ് 15 നകം ക്ഷേത്ര ട്രസ്റ്റ് ഓഫീസിൽ സമർപ്പിക്കണം. വിവരങ്ങൾക്ക് : 0484 2600182, 2601182