ആലുവ: യു.സി കോളേജ് ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ചുള്ള പ്രഭാഷണ പരമ്പരയുടെ ഭാഗമായി ഒമ്പതിന് വൈകിട്ട് ഏഴിന് മാദ്ധ്യമ പ്രവർത്തകൻ ശശികുമാർ നയിക്കുന്ന ഓൺലൈൻ പ്രഭാഷണം നടക്കും. 'സത്യം: മാദ്ധ്യമസത്യവും സത്യാനന്തരതയും' എന്ന വിഷയത്തിലാണ് പ്രഭാഷണം. പൊതുജനങ്ങൾക്കും പങ്കെടുക്കാം. ശ്രോതാക്കളുമായുള്ള സംവാദം നടക്കും. പങ്കെടുക്കാൻ താത്പര്യപ്പെടുന്നവർ pro@uccollege.edu.in എന്ന ഇ മെയിൽ വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 9446741946.