നെടുമ്പാശേരി: 30 വർഷത്തിലേറെയായി കുവൈറ്റിൽ ജോലിചെയ്തിരുന്നയാൾ ആദ്യഭാര്യയുടെ പരാതിയിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായി. കോഴിക്കോട് നല്ലളം സ്വദേശി അബ്ദുൾ നാസറാണ് (53) ദുബായിൽനിന്ന് മടങ്ങിവരവേ പിടിയിലായത്. സ്ത്രീകളോടുള്ള ക്രൂരത, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങൾക്ക് 2009ലാണ് കക്കൂർ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്. ഇയാൾ രഹസ്യമായി പലവട്ടം നാട്ടിലെത്തി മടങ്ങിയെങ്കിലും പൊലീസിന് പിടികൊടുത്തിരുന്നില്ല. നെടുമ്പാശേരി പൊലീസ് മുഖേന കക്കൂർ പൊലീസിന് പ്രതിയെ കൈമാറി.