
കളമശേരി: സി.പി.ഐ 24-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള ജില്ലാ സമ്മേളനം ആഗസ്റ്റ് 25,26,27,28 തീയതികളിൽ വ്യവസായിക നഗരമായ ഏലൂരിൽ നടക്കും. ഏലൂർ എസ് .സി .എസ് മേനോൻ ഹാളിൽ കൂടിയ സ്വാഗത സംഘരൂപീകരണ യോഗം സി .പി .ഐ ജില്ലാ സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്തു. സമ്മേളന നടത്തിപ്പിനായി 151 അംഗ കമ്മിറ്റിയും തിരഞ്ഞടുത്തു. മുൻ എം.എൽ.എമാരായ എ.കെ. ചന്ദ്രൻ , പി.രാജു , ബാബു പോൾ, സി. പി .ഐ സംസ്ഥാന നേതാക്കളായ കെ. എൻ. സുഗതൻ , കമലാ സദാനന്ദൻ , കെ.കെ. അഷറഫ് എസ്. ശ്രീകുമാരി ഇ.കെ. ശിവൻ എന്നിവർ രക്ഷാധികാരികളായും എം.ടി. നിക്സൻ ചെയർമാനായും കെ.കെ. സുബ്രമണ്യൻ ,പി. നവകുമാരൻ ,എം.ആർ രാധാകൃഷ്ണൻ , സി.ജി.വേണു , കെ.പി. കരിം , ലീലാ ബാബു എന്നിവർ വൈസ് ചെയർമാൻമാരായും കൺവീനറായി പി.കെ. സുരേഷും , ജോ. കൺവീനർമാരായി പി.എ. ഷബീർ , എസ്. ബിജു , പി.എ. ഹരിദാസ് , ബ്യൂലാ നിക്സൻ , ടി.എം. ഷെനിൻ , കെ.എ. അൻഷാദിനെയും ട്രഷറായി കെ.വി. രവീന്ദ്രനെയും തിരഞ്ഞടുത്തു.