central-gov

കൊച്ചി: മലബാർ വന്യജീവിസങ്കേതത്തിനും സൈലന്റ് വാലി നാഷണൽ പാർക്കിനും ബഫർ സോൺ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ കരടുവിജ്ഞാപനം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും സ്റ്റേറ്റ് ഗസറ്റിൽ പ്രസിദ്ധീകരിക്കാനായി സംസ്ഥാന സർക്കാരിന് കൈമാറിയിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. വിജ്ഞാപനത്തിൽ ജനങ്ങൾക്കുള്ള എതിർപ്പ് അറിയിക്കാനുള്ള സമയം ഡിസംബർ 28 വരെ നീട്ടി. വിജ്ഞാപനം മലയാളത്തിൽ പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് വി ഫാം ചെയർമാൻ ജോയി കണ്ണൻചിറ ഉൾപ്പെടെ നൽകിയ ഹർജികൾ കേന്ദ്ര സർക്കാരിന്റെ വിശദീകരണം കണക്കിലെടുത്ത് ജസ്റ്റിസ് എൻ. നഗരേഷ് തീർപ്പാക്കി.