തൃപ്പൂണിത്തുറ: തെക്കൻ പറവൂർ ശ്രീ യോഗേശ്വര മഹാദേവക്ഷേത്രം പ്രതിഷ്ഠാ വാർഷികം ക്ഷേത്രം തന്ത്രി മനയത്താറ്റ് മന ചന്ദ്രശേഖരൻ നമ്പൂതിരിപ്പാടിന്റെയും ക്ഷേത്ര ഉപദേഷ്ടാവ് ആമേട മംഗലത്ത് മന ശ്രീധരൻ നമ്പൂതിരിപ്പാടിന്റെയും ക്ഷേത്ര മേൽശാന്തി തുറവൂർ പുതുശ്ശേരി മഠം കൃഷ്ണൻ തിരുമേനിയുടെയും മുഖ്യകാർമ്മികത്വത്തിൽ ഇന്ന് നടക്കും. രാവിലെ അഞ്ചിന് നടതുറപ്പ്, നിർമ്മാല്യദർശനം, ഒമ്പതിന് ഉപ ദേവന്മാരുടെ കലശാഭിഷേകം, ഉച്ചയ്ക്ക് 12 ന് പ്രസാദം ഊട്ട്, വൈകിട്ട് ആറിന് ധീവര പരിഷ്കരണി മഹിളാ സമാജത്തിന്റെ നേതൃത്വത്തിൽ നെടുവേലി ക്ഷേത്രത്തിൽ നിന്ന്താലം വരവ്, ഏഴിന് നിറമാല, ദീപക്കാഴ്ച, ദീപാരാധന. തുടർന്ന് ശ്രീ യോഗേശ്വര ഭജന സമിതിയുടെ നേതൃത്വത്തിൽ ഭജന.