mofiya
മകളുടെ ആത്മഹത്യയെക്കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ആലുവ സ്വദേശി ദിൽഷാദ് കെ. സലിം ദേശീയ വനിതാ കമ്മിഷൻ ചെയർപേഴ്സൻ രേഖാ ശർമ്മയെ കണ്ടപ്പോൾ. മഹിളാമോർച്ച ദേശീയ സെക്രട്ടറി പത്മജ എസ്.മേനോൻ, കമ്മിഷൻ സെകട്ടറി പ്രവീൺ സിംഗ് എന്നിവർ സമീപം

കൊച്ചി: മകൾ മോഫിയ പർവീൺ ആത്മഹത്യ ചെയ്തതിന് ഉത്തരവാദികളെ കണ്ടെത്താൻ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ആലുവ സ്വദേശി ദിൽഷാദ് കെ. സലിം ദേശീയ വനിതാകമ്മിഷൻ ചെയർപേഴ്സൻ രേഖാശർമ്മയ്ക്ക് പരാതി നൽകി. മഹിളാമോർച്ച ദേശീയ സെക്രട്ടറി പത്മജ എസ്. മേനോനോടൊപ്പം തിരുവനന്തപുരത്ത് എത്തിയാണ് രേഖാ ശർമ്മയെ നേരിൽക്കണ്ടത്. ആത്മഹത്യക്ക് കാരണക്കാരായവരുടെ ബന്ധങ്ങൾ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരാതി അനുഭാവപൂർവം പരിഗണിക്കാമെന്ന് കമ്മിഷൻ ഉറപ്പുനൽകി.