കോലഞ്ചേരി: കിളികുളം കാവിപള്ളത്ത് ശിവക്ഷേത്രത്തിലെ മീനപ്പൂയ കാവടിമഹോത്സവം 8,9,10 തീയതികളിൽ നടക്കും. ക്ഷേത്രംതന്ത്രി പുലിയന്നൂർ ശശി നമ്പൂതിരിപ്പാടും മേൽശാന്തി മുണ്ടോർകരമന മനുശങ്കറും മുഖ്യകാർമ്മികരാകും. 8ന് രാവിലെ പതിവുപൂജ, വൈകിട്ട് 6.30ന് ദീപാരാധന, രാത്രി 8ന് കോഴിക്കോട് പ്രശാന്ത് വർമ്മയുടെ മാനസജപലഹരി. 9ന് ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് 6.30ന് ദീപാരാധന, രാത്രി 8ന് കലാമണ്ഡലം അമൃത വിനോദിന്റെ ശീതങ്കൻതുള്ളൽ, 10ന് രാവിലെ 8.30ന് ശ്രീബലി എഴുന്നള്ളിപ്പ്, ഉച്ചക്ക് 1ന് അമൃതഭോജനം, വൈകിട്ട് 5ന് കാഴ്ചശീവേലി, 6.30ന് ദീപാരാധന, 8ന് താലപ്പൊലിയോടെ ഐരാപുരം ഭഗവതി ക്ഷേത്രത്തിൽനിന്ന് കാവടിഘോഷയാത്ര, രാത്രി 11ന് വിളക്കിനെഴുന്നള്ളിപ്പ്.