
കൊച്ചി: സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള രാജ്യത്തെ ആദ്യത്തെ മത്സരമായ ജൂനിയർ സ്കിൽസ് 2021 സമാപിച്ചു. നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷന്റെ (എൻ.എസ്.ഡി.സി) സംരംഭമായ ജൂനിയർ സ്കിൽസ് ചാമ്പ്യൻഷിപ്പ് സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ഇന്ത്യയുടെ നൈപുണ്യ മത്സരമാണ്. മത്സരങ്ങളിലെ സ്വർണ മെഡൽ ജേതാക്കൾക്ക് ഒക്ടോബറിൽ ചൈനയിലെ ഷാംഗ്ഹായിൽ നടക്കുന്ന വേൾഡ് സ്കിൽസ് മത്സരത്തിൽ പങ്കെടുക്കാം. വെബ് സാങ്കേതികവിദ്യ, ഐ.ടി സോഫ്റ്റ്വെയർ സൊല്യൂഷൻ, വിഷ്വൽ മർക്കൻഡൈസിംഗ്, ഗ്രാഫിക് ഡിസൈൻ, സോളാർ എനർജി തുടങ്ങിയ തൊഴിലുകളിലായി രണ്ട് ലക്ഷത്തിലധികം വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.