kv-thomas

കൊച്ചി: പാർട്ടിയുടെ വിലക്കു ലംഘിച്ച് സി.പി.എം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുക്കുമോയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പ്രൊഫ.കെ.വി. തോമസ് ഇന്നു രാവിലെ 11ന് വ്യക്തമാക്കും. പാർട്ടി കോൺഗ്രസുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുക്കരുതെന്ന് നേതാക്കൾക്ക് കോൺഗ്രസ് കർശന നിർദ്ദേശം നൽകിയിരുന്നു. കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയിൽ നിന്ന് തോമസ് അനുമതി ചോദിച്ചെങ്കിലും ലഭിച്ചില്ല.

അതേസമയം,​ കെ.വി. തോമസ് സി.പി.എമ്മുമായി അടുക്കുന്നു, തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകും തുടങ്ങിയ പ്രചാരണങ്ങൾ ശക്തമാണ്. തോമസ് പങ്കെടുക്കുമെന്ന് സി.പി.എം നേതാക്കൾ വ്യക്തമാക്കിയത് ഇതിന്റെ അടിസ്ഥാനത്തിലാണെന്നും പ്രചാരണമുണ്ട്. ഇതേക്കുറിച്ച് പ്രതികരിക്കാൻ കെ.വി. തോമസ് ഇതുവരെ തയ്യാറായിട്ടില്ല.