ചോറ്റാനിക്കര: മുളന്തുരുത്തി മാർത്തോമൻ യാക്കോബായ കത്തീഡ്രലിൽ വലിയ നോമ്പിനോടനുബന്ധിച്ച് തുടങ്ങിയ കൺവെൻഷൻ ബേബി ചാമക്കാല കോറെപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. സ്ലീബാ കാട്ടുമങ്ങാട്ട് കോറെപ്പിസ്കോപ്പ, ഫാ.പൗലോസ് ചാത്തോത്ത്,ഫാ.ജോൺസ് ഏബ്രഹാം, ഫാ.ബേസിൽ സാജു കുറൂർ എന്നിവർ പങ്കെടുത്തു.ഫാ.ജിജോ വർഗീസ്, ഫാ.എബി വർക്കി എന്നിവർ സുവിശേഷ പ്രസംഗം നടത്തി. അഞ്ച് ദിവസങ്ങളിൽ നടക്കുന്ന കൺവൻഷൻ 8നു സമാപിക്കും. എല്ലാ ദിവസവും 5.30നു സന്ധ്യാ നമസ്കാരത്തോടെ കൺവെൻഷൻ ആരംഭിക്കും. 6.30നു ഗാനശുശ്രൂഷ,7നു ആമുഖ സന്ദേശം,7.10നു സുവിശേഷ പ്രസംഗം എന്നിവ നടക്കും.ഫാ. വർഗീസ് പനച്ചിയിൽ,ഫാ. എൽദോസ് കർത്തേടത്ത്,ഫാ.എബി സ്റ്റീഫൻ മഞ്ഞനിക്കര എന്നിവർ വിവിധ ദിവസങ്ങളിൽ പ്രസംഗിക്കും.