അങ്കമാലി: എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡന്റ് ലതികാ സുഭാഷിന് നാഷണലിസ്റ്റ് ലേബർ കോൺഗ്രസ് അങ്കമാലി ബ്ലോക്ക് കമ്മിറ്റി സ്വീകരണം നൽകി. സമ്മേളനം എൻ.എൽ.സി സംസ്ഥാന പ്രസിഡന്റ് കെ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ദേവസിക്കുട്ടി പൈനാടത്ത് അദ്ധ്യക്ഷത വഹിച്ചു. എൻ.സി.പിയിൽ ചേർന്ന 23 പേരെ ബ്ലോക്ക് പ്രസിഡന്റ് എം.കെ. രാജീവ് മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു. ശിവരാജ് കോമ്പാറ, രാജു തെക്കൻ, ഷിറോൺ, ജോണി തോട്ടക്കര, ടോണി പറപ്പിള്ളി, അനൂപ് റാവുത്തർ, സനൽ മൂലൻകുടി, പ്രവീൺ ജോസ്, ജോർജ് പൊറോത്താൻ, പാപ്പച്ചൻ, വി.എസ്. അനീഷ് എന്നിവർ പ്രസംഗിച്ചു.