പറവൂർ: ചേന്ദമംഗലം പാലിയം പുതിയതൃക്കോവ് ക്ഷേത്രത്തിന്റെ തിരുമുറ്റവും മൈതാനവും മണൽ വിരിക്കുന്നതിനും നടപ്പാത, കാന എന്നിവ നിർമ്മിക്കുന്നതിനുള്ള ധനസമാഹരണം ഇന്ന് തുടങ്ങും. വൈക്കത്തപ്പന് ഒരടിമണ്ണ് പദ്ധതിക്ക് അമ്പതുലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വൈകിട്ട് നാലിന് ആനപ്പന്തലിൽ നടക്കുന്ന ചടങ്ങിൽ ആദ്യസംഭാവന ക്ഷേത്രം മേൽശാന്തി ശ്യാംസുന്ദർ എമ്പ്രാന്തിരിയിൽനിന്ന് ക്ഷേത്രസംരക്ഷണ സമിതി ചെയർമാൻ കൃഷ്ണബാലൻ പാലിയത്ത് ഏറ്റുവാങ്ങും. സമിതി പ്രസിഡന്റ് കെ. ശിവശങ്കരൻ, ഡി. മുരളീധരൻ, ജയശ്രീ പാലിയത്ത് തുടങ്ങിയവർ പങ്കെടുക്കും.