അങ്കമാലി: പാലിശേരി ഗവ. ഹൈസ്കൂളിൽ പെൺകുട്ടികൾക്കായുള്ള ജിംനേഷ്യം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.കെ. മുരളി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ - ബ്ലോക്ക് പഞ്ചായത്തുകളുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസിക്കുട്ടി, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലതിക ശശികുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈജോ പറമ്പി എന്നിവർ ചേർന്ന് നടത്തി. വിദ്യാർത്ഥിനിക്കുമുള്ള പുരസ്കാരങ്ങൾ മേരി ആന്റണി വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ എ. അജയകുമാർ, ആനന്ദ് എന്നിവർ സംസാരിച്ചു.