തൃപ്പൂണിത്തുറ: പെട്രോൾ-ഡീസൽ വില വർദ്ധനവിനെതിരെ ഡി.വൈ.എഫ്.ഐ തൃപ്പൂണിത്തുറ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ബി. എസ്.എൻ.എൽ ഓഫീസ് മാർച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം എൻ.ജി സുജിത്കുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ് വൈശാഖ് മോഹൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ സെക്രട്ടറി കെ.വി. കിരൺ രാജ്, ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം കെ.ടി. അഖിൽ ദാസ്, അമൽ അപ്പുക്കുട്ടൻ എന്നിവർ സംസാരിച്ചു.