n
മലങ്കര ചർച്ച് ബില്ല് - 2020 നടപ്പാക്കുന്നതിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പൊതുജന അഭിപ്രായ സർവേ പെരുമ്പാവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം മുൻ ടെൽക്ക് ചെയർമാൻ അഡ്വ: എൻ.സി. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: സഭാതർക്കത്തിന് ശാശ്വതപരിഹാരം കാണുന്നതിനായി പെരുമ്പാവൂർ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ മലങ്കരചർച്ച് ബിൽ നടപ്പാക്കുന്നതിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പൊതുജന അഭിപ്രായസർവേ പെരുമ്പാവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം നടത്തി. മുൻ ടെൽക്ക് ചെയർമാൻ അഡ്വ. എൻ.സി. മോഹനൻ ഉദ്ഘാടനം ചെയ്തു. വി.പി. ഖാദർ അദ്ധ്യക്ഷത വഹിച്ചു. യാക്കോബായസഭ പെരുമ്പാവൂർ മേഖലാ മെത്രാപ്പൊലീത്ത മാത്യൂസ് മോർ അഫ്രേം പങ്കെടുത്തു. യോഗത്തിന് ഐക്യദാർഢ്യം പ്രഖാപിച്ച് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ, പി.എം. വേലായുധൻ, മുനിസിപ്പൽ വൈസ് ചെയർപേഴ്സൻ ഷീബ ബേബി, രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ, വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് എൻ.ബി. ഹമീദ് തുടങ്ങിയവർ പങ്കെടുത്തു.