അങ്കമാലി: കെ- റെയിൽ കടന്നുപോകുന്ന അങ്കമാലി നഗരസഭയിലെ ചമ്പന്നൂർ പ്രദേശത്ത് സി.പി.എം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തി. ഏരിയാസെക്രട്ടറി അഡ്വ. കെ.കെ. ഷിബു, ലോക്കൽ സെക്രട്ടറി കെ.ഐ. കുര്യാക്കോസ്, സജി വർഗീസ്, കെ.കെ. രാജേഷ്, കെ.എ. മാർട്ടിൻ എന്നിവരടങ്ങിയ സംഘമാണ് സന്ദർശനം നടത്തിയത്.