holy-qurbana

കൊച്ചി: സിറോമലബാർ സഭയിലെ പരിഷ്‌കരിച്ച കുർബാനക്രമം ക്രിസ്‌മസ് ദിനം മുതൽ എറണാകുളം അങ്കമാലി അതിരൂപതയിലും നടപ്പാക്കും. ഈസ്റ്റർ ദിനമായ 17നകം നടപ്പാക്കാൻ ഫ്രാൻസിസ് മാർപാപ്പ നിർദ്ദേശിച്ചെങ്കിലും ക്രിസ്‌മസിന് മതിയെന്ന് ആർച്ച് ബിഷപ്പ് ആന്റണി കരിയിൽ തീരുമാനിച്ചു. ഇതു സംബന്ധിച്ച സർക്കുലർ ഞായറാഴ്ച പള്ളികളിൽ വായിക്കും.

സഭാസിനഡ് പരിഷ്‌കരിച്ച കുർബാനക്രമം ഈമാസം 17നകം നടപ്പാക്കണമെന്ന് തനിക്ക് മാർപാപ്പയുടെ കത്ത് ലഭിച്ചതായി ആന്റണി കരിയിൽ അറിയിച്ചു. 2021 നവംബർ 28നാണ് എറണാകുളം ഒഴികെ മുഴുവൻ രൂപതകളിലും പരിഷ്‌കരിച്ച കുർബാന നടപ്പാക്കിയത്.