അങ്കമാലി: ഡി.വൈ.എഫ്.ഐ എറണാകുളം ജില്ലാ സമ്മേളന സംഘാടകസമിതി ഓഫീസ് ചെയർമാൻ അഡ്വ.കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് റോജിസ് മുണ്ടപ്ലായ്ക്കൽ അദ്ധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി സച്ചിൻ കുര്യാക്കോസ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം അഡ്വ. ബിബിൻ വർഗീസ്, പി.യു. ജോമോൻ, കെ.പി. റെജീഷ്, കെ.ഐ. കുര്യാക്കോസ്, രാഹുൽ രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.