vyapari
വ്യാപാരി വ്യവസായി സമിതി കോലഞ്ചേരി ഏരിയകമ്മി​റ്റിയുടെ നേതൃത്വത്തിൽ പുത്തൻകുരിശ് പോസ്​റ്റ് ഓഫിസിനു മുമ്പിൽ നടത്തിയ ധർണ്ണ

കോലഞ്ചേരി: ഇന്ധനവില വർദ്ധനവിനെതിരെ വ്യാപാരി വ്യവസായിസമിതി കോലഞ്ചേരി ഏരിയാകമ്മി​റ്റിയുടെ നേതൃത്വത്തിൽ പുത്തൻകുരിശ് പോസ്​റ്റ് ഓഫീസിനുമുന്നി​ൽ ധർണ നടത്തി. ഏരിയാ രക്ഷാധികാരി സി.കെ. വർഗീസ് ഉദ്ഘാടനം ചെയ്തു. എം.എം. തങ്കച്ചൻ അദ്ധ്യക്ഷനായി. കെ.കെ. റഷീദ്, എം.എ. വേണു, എം.എം. പൗലോസ് തുടങ്ങിയവർ സംസാരിച്ചു.