ആലുവ: കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് കിഴക്കേ കടുങ്ങല്ലൂർ ഗവ. എൽ.പി സ്‌കൂളിൽ 6.5 ലക്ഷംരൂപ ചെലവിൽ സ്ഥാപിച്ച ഡിജിറ്റൽ ക്ലാസ് സ്റ്റുഡിയോ പ്ലാറ്റ്‌ഫോം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. ഓൺലൈൻ വിദൃാഭൃാസം സുഗമമാക്കുന്നതിന് ഒരുക്കിയിട്ടുളള സ്റ്റുഡിയോയിൽനിന്ന് അദ്ധൃാപകർക്ക് ക്ലാസെടുക്കാം.
സംസ്ഥാനത്ത് പദ്ധതി നടപ്പാക്കുന്ന രണ്ടാമത്തെ പഞ്ചായത്താണ് കടുങ്ങല്ലൂർ. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. കെ.എം. മുഹമ്മദ് അൻവർ, ഓമന ശിവശങ്കരൻ, ആർ. ശ്രീരാജ്, സജിത അശോകൻ, പി.എ. സിയാദ്, ബാബു പോൾ, ആർ.എസ്. സോണിയ, വിനീത സിനിഷ് തുടങ്ങിയവർ പങ്കെടുത്തു.