
കൊച്ചി: എസ്.എൻ.ഡി.പി യോഗം ഇറുമ്പയം ശാഖയിലെ ആർ. ശങ്കർ കുടുംബസംഗമവും വാർഷിക പൊതുയോഗവും യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പാലോത്തുവസതിയിൽ ചേർന്ന യോഗത്തിൽ ശാഖാ പ്രസിഡന്റ് കെ.എസ്. ചന്ദ്രബോസ് അദ്ധ്യക്ഷത വഹിച്ചു. വനിതാസംഘം യൂണിറ്റ് പ്രസിഡന്റ് നളിനി ഗോപാലൻ ഭദ്രദീപം തെളിച്ചു. കാരുണ്യ ചികിത്സാസഹായം വൈസ് പ്രസിഡന്റ് പി.ആർ. മോഹൻദാസും ധനസഹായ വിതരണം ശാഖാസെക്രട്ടറി കെ.എം. സോമനും വിതരണം ചെയ്തു. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ കെ.കെ. അനിൽകുമാർ പ്രഭാഷണം നടത്തി. രവിവാര പാഠശാല കോ - ഓർഡിനേറ്റർ ബിജുലക്ഷ്മണൻ, രവീന്ദ്രൻ, കെ.എം. ദിനേശൻ, കെ. ആർ. അനിൽകുമാർ, പ്രകാശൻ കുന്നുവേലിച്ചിറ എന്നിവർ പ്രസംഗിച്ചു. ചെയർമാൻ പി.എസ്. ബാബു സ്വാഗവും കൺവീനർ പി.എസ്. സജിമോൻ നന്ദിയും പറഞ്ഞു.