നെട്ടൂർ: എസ്.എൻ.ഡി.പി യോഗം 4679-ാം നമ്പർ നെട്ടൂർ നോർത്ത് ശാഖ കുമാരപുരം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറും. രാവിലെ 11ന് പ്രസാദഊട്ട്. വൈകിട്ട് 4ന് കൊടിയും കൊടിക്കയർ എഴുന്നള്ളിപ്പ്. 7 30ന് ക്ഷേത്രം തന്ത്രി പറവൂർ രാകേഷിന്റെ മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ്. 8ന് ഭക്തിഗാനസുധ.

നാളെ വൈകിട്ട് 7ന് പുഷ്പാഭിഷേകം, 8.15ന് സോപാനസംഗീതം, 8.30ന് വിവിധ കലാപരിപാടികൾ. പ്രതിഷ്ഠാദിനമായ 9ന് വൈകിട്ട് 4ന് കാവടി ഘോഷയാത്ര, 10-ാം തീയതി വൈകിട്ട് 5.15ന് നേർച്ചക്കാവടി ഘോഷയാത്ര, 5.30ന് പകൽപ്പൂരം, 8ന് സ്റ്റേജ് സിൽവർജൂബിലി ആഘോഷ സമ്മേളനം, 11-ാം തീയതി പള്ളിവേട്ട മഹോത്സവം, രാവിലെ 9.15ന് സർപ്പ ദൈവങ്ങൾക്ക് നൂറുംപാലും, സർപ്പംപാട്ട്. വൈകിട്ട് 4ന് പകൽപ്പൂരം, 7ന് ദീപാരാധന, തുടർന്ന് പള്ളിവേട്ട. ആറാട്ട് മഹോത്സവ ദിനമായ 12ന് ഉച്ചയ്ക്ക് 11ന് ആറാട്ട് സദ്യ, വൈകിട്ട് 5.30ന് ആറാട്ട് ബലി, തുടർന്ന് ആറാട്ട് പുറപ്പാട്, ആറാട്ട്, തിരിച്ചെഴുന്നള്ളിക്കൽ, കൊടിയിറക്കൽ, രാത്രി 8ന് ഗാനമേള.